സുല്‍ത്താന്‍ബത്തേരി: യാത്രക്കാരനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുല്‍ത്താന്‍ബത്തേരിയിലേക്ക് വന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്‌നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്
സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെത്തി ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






