നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
2025 ഒക്ടോബര്‍ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ദിവസങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആകാംഷ നിറക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു.
നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സണ്ണി വെയ്നും, ആന്‍ അഗസ്റ്റിനും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും രണ്ടു ദിവസം മുന്‍പ് നടന്നു. അതിന് ശേഷം പുറത്തു വന്ന ചിത്രത്തിലെ പ്രോമോ ഗാനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.
ജേക്സ് ബിജോയ് സംഗീതം നല്‍കിയ ‘ നിലഗമനം’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ.
ടി സീരീസ് ആണ് വമ്പന്‍ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ഡ്രാമ ത്രില്ലര്‍ വികസിക്കുന്നതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്.
മികച്ച ട്രെയ്ലര്‍ കട്ട് പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. https://www.facebook.com/WHITESWANTVNEWS
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.
ആക്ഷൻ ഡ്രാമയുമായി വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും
ഒരേ സമയം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തില്‍ സ്പര്‍ശിക്കുകയൂം ചെയ്യുന്ന ചിത്രമായി ‘പാതിരാത്രി’ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആത്മീയ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാര്‍സ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
ഛായാഗ്രഹണം – ഷെഹ്നാദ് ജലാല്‍, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് – ദിലീപ് നാഥ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ – ലിജി പ്രേമന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സിബിന്‍ രാജ്, ആക്ഷന്‍ – പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് – നവീന്‍ മുരളി,
ടൈറ്റില്‍ ഡിസൈന്‍ – യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍ – ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി – ലാലാ റിലേഷന്‍സ്, പിആര്‍ഒ – ശബരി, വാഴൂര്‍ ജോസ്






