സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വളർത്ത് നായ പാമ്പ് കടിയേറ്റ് ചത്തു;തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വളർത്ത് നായ പാമ്പ് കടിയേറ്റ് ചത്തു. കൂറ്റനാട് വട്ടേനാട് സ്കൂളിന് സമീപത്തെ തൊഴുക്കാട്ട് വളപ്പിൽ മുരളീധരന്‍റെ വളർത്തുനായയാണ് ചത്തത്. തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. മുരളീധരന്‍റെ വീട്ടിൽ 12 വർഷമായി വളർത്തുന്ന നായയെയാണ് പാമ്പ് കിടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.
നായയുടെ മൂക്കിലും ചെവിയിലുമായിരുന്നു കടിയേറ്റത്. തുടർന്ന് പൊതു പ്രവർത്തകൻ രവി കുന്നത്ത്, ഫോറസ്റ്റ് റസ്ക്യൂവാച്ചർ സുധീഷ് കൂറ്റനാട് എന്നിവർ സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും മുർഖനെ പിടികൂടുകയായിരുന്നു . 7 അടി വലിപ്പവും അതിനൊത്ത തുക്കവും വരുന്ന മുർഖനാണ് പിടിയിലായത്. പാമ്പിനെ പിന്നീട് ആളൊഴിഞ്ഞ വനമേഖലയിൽ എത്തിച്ച് തുറന്നു വിട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.