മൂവാറ്റുപുഴ: പൈനാപ്പിളിന് വിപണിയിൽ വില റെക്കോർഡിലേക്ക് കുതിക്കുന്നു. ബുധനാഴ്ച പൈനാപ്പിൾ ഒരെണ്ണത്തിന് വില 60 രൂപയായി. വില ഇനിയും വർധിക്കുമെന്നാണു സൂചന.പച്ച പെെനാപ്പിളിന് 58 രൂപയായാണ് വർധിച്ചത്. ഉൽപ്പാദനത്തിലുണ്ടായ കുറവും വിപണിയിലെ വൻ ഡിമാൻഡാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി അയക്കുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനക്കു കാരണമായി.അതേസമയം വില വർധന കർഷകർക്ക് ആശ്വാസമാണ്.






