തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എസ്.എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളാണ് സംയുക്തമായി ബന്ദിന് ആഹ്വാനം ചെയ്തത്.
യൂണിവേഴ്സിറ്റി പരീക്ഷകളും പൊതു പരീക്ഷകളും ബന്ദിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. പി.എം. ശ്രീ പദ്ധതിക്കെതിരെ ഏകോപിതമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കും. ഇതിന് പുറമെ, ഒക്ടോബർ 31-ന് ദേശീയപാത ഉപരോധവും യു.ഡി.എസ്.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.










