Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി.എം. ശ്രീ നടപ്പാക്കരുത്; പാർട്ടി–സർക്കാർ ഏകോപന സമിതി വേണമെന്ന് ദീപ ദാസ് മുൻഷി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാർട്ടി–സർക്കാർ ഏകോപനം ശക്തമാക്കാൻ ഏകോപന സമിതി രൂപീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ദീപ ദാസ് മുൻഷി നിലപാട് അറിയിച്ചത്.

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നേരത്തെ രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുമെന്ന വാദം പെരുപ്പിച്ച കണക്കാണെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മധ്യപ്രദേശിന് പി.എം. ശ്രീ പദ്ധതിയിലൂടെ ലഭിച്ചത് 700 കോടി രൂപ മാത്രമാണെന്നും കർണാടകയ്ക്ക് ലഭിച്ചത് 238 കോടി രൂപ മാത്രമാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കങ്ങൾക്ക് കോൺഗ്രസ് വഴങ്ങില്ലെന്നും പി.എം. ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിവാദ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.

പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.

പ്രതിപക്ഷത്തായിരുന്നപ്പോൾ പി.എം. ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരുന്നത്. അധികാരത്തിലെത്തിയാൽ പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ നേരത്തെയുള്ള പരാമർശം. നിലവിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ് കെ.എം. ഷാജി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer