കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ ബൈക്കിൽ സഞ്ചരിച്ച ദൃശ്യം പകർത്തിയ പൊലീസുകാരനെ ആക്രമിച്ചതായി പരാതി. കപ്രശ്ശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
മൂന്ന് പേർ ഒരേ ബൈക്കിൽ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ചിത്രം പകർത്തി. ഇതിനെ ചോദ്യം ചെയ്ത യുവാക്കൾ പൊലീസുകാരനെ മർദിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




