Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വരന്തരപ്പിള്ളി മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വിട്ടിൽ അർച്ചന  20 വയസ്   മാട്ടുമലയിലുള്ള  ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ട സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അർച്ചനയുടെ ഭർതൃ മാതാവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി 49 പിടിയിലായി.

അർച്ചനയുടെ ഭർത്താവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി  ഷാരോൺ 25 വയസ്സ് എന്നയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാന്റിലാണ്. നവംമ്പർ 26 നാണ് അർച്ചന ആത്മഹത്യ ചെയ്യുന്നത്. മരണപ്പെടുന്ന സമയം അർച്ചന 5 മാസം ഗർഭിണിയായിരുന്നു.

അർച്ചനയുടെ മരണത്തെ  തുടർന്ന് പിതാവ് ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  കേസെടുത്തിരുന്നു.   നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി ഡി വൈ എസ് പി വി കെ രാജു  ആണ് കേസ്സന്വേഷിക്കുന്നത്. 

Recent News

Advertisement
WhiteswanTV Footer