കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് നിയന്ത്രണം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി 8000ഓളം പോലീസുകാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്. നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ബസുകളുടെ റൂട്ട്
ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്:
ബിഒടി ഈസ്റ്റ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കുണ്ടന്നൂര്‍ – NH 66 – വൈറ്റില – ഇടപ്പള്ളി വഴി പോകണം.
ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്:
ഇടപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് കുണ്ടന്നൂര്‍ – ബി.ഒ.ടി ഈസ്റ്റ് – തോപ്പുംപടി വഴി പോകണം.
റൂട്ട്- 2
ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക്: ഇടപ്പള്ളി – മാമംഗലം – പൊറ്റക്കുഴി – പച്ചാളം ഓവര്‍ബ്രിഡ്ജ് – ചാത്യാത്ത് വഴി ഹൈക്കോടതിയില്‍ എത്തണം.
ആലുവ ഭാഗത്തുനിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി- വൈറ്റില – കടവന്ത്ര – പനമ്പിള്ളി നഗര്‍ – തേവര ഫെറി – ബി.ഒ.ടി ഈസ്റ്റ് വഴി.
ഭാരവാഹനങ്ങള്‍: ഇന്ന് രാത്രി 10:00 മണി മുതല്‍ വിവിഐപി സന്ദര്‍ശനം കഴിയുന്നതുവരെ നഗരത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.





