Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജവാൻ റമ്മിന് മുൻഗണന; ബെവ്‌കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ സുപ്രീം കോടതി ഇടപെട്ടു. കേരള ബിവറേജസ് കോർപ്പറേഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജവാൻ റം നിർമിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനോടും കോടതി വിശദീകരണം തേടി.

മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സർക്കാർ നടപടി ശരിവച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്താണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

ജവാൻ റം കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നതെന്നും ബെവ്‌കോ ജവാൻ ബ്രാൻഡിന് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നുമാണ് മദ്യനിർമാതാക്കളുടെ കോൺഫെഡറേഷന്റെ ആരോപണം. വിപണിയിലെ ആധിപത്യം ബെവ്‌കോ ദുരുപയോഗം ചെയ്യുകയാണെന്നും സ്വകാര്യ ബ്രാൻഡുകളെക്കാൾ സർക്കാർ ബ്രാൻഡിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഏകപക്ഷീയമായ ടെൻഡർ വ്യവസ്ഥകൾ ബെവ്‌കോ അടിച്ചേൽപ്പിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.

ബെവ്‌കോയുടെ നടപടികൾ മദ്യവിൽപ്പന മേഖലയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുന്നുവെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ ബെവ്‌കോ അധികാരം ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്ന് കോംപറ്റീഷൻ കമ്മിഷൻ 2021ൽ വ്യക്തമാക്കിയിരുന്നു. വിപണിയിലെ മത്സരത്തെ തടസപ്പെടുത്തിയതായും തെളിവില്ലെന്നായിരുന്നു കമ്മിഷന്റെ നിലപാട്.

തുടർന്ന് കോംപറ്റീഷൻ കമ്മിഷന്റെ ഉത്തരവ് 2026 മേയിൽ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ശരിവച്ചു. ജവാൻ റമ്മിന് മുൻഗണന നൽകുന്നത് സംസ്ഥാന സർക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും ഇത് വിപണിയിലെ മത്സരത്തെയോ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിനെയോ പ്രതികൂലമായി ബാധിച്ചതായി തെളിവില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.

ബെവ്‌കോയുടെ നടപടിമൂലം ഗുരുതരമായ ദോഷമുണ്ടായെന്ന് തെളിയിക്കാൻ മദ്യനിർമാതാക്കളുടെ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix