സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സമുദായ ശാക്തീകരണത്തിന് മുൻഗണന; പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടന്നു

കോട്ടയം: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായ വിഷയങ്ങൾ പരിഹരിക്കാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ‘ഔഡി ആൾട്ടറം പാട്രം’ എന്ന ലാറ്റിൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കാളിത്ത സഭയുടെ ആത്മാവോടെ സമുദായത്തിന്റെ ഉന്നമനത്തിനായി ഏവരും മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സീറോ മലബാർ സഭ ഈ വർഷം സമുദായ ശാക്തീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, ‘സമുദായ ശാക്തീകരണം’ എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി വിപുലമായ ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ നേതൃത്വത്തിൽ 18 ഉപവിഷയങ്ങളിലായി ഗ്രൂപ്പ് ചർച്ചകളും പ്ലീനറി സെഷനുകളും സംഘടിപ്പിച്ചു.

അംഗങ്ങൾ ഉന്നയിച്ച വിവിധ സാമൂഹ്യ-സാമുദായിക പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രൂപത കൂരിയയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ പ്രത്യേക പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

പാസ്റ്ററൽ കൗൺസിൽ ചെയർമാനും കോളേജ് പ്രിൻസിപ്പളുമായ ഡോ. വി. പി. ദേവസ്യ വള്ളിക്കാവുങ്കൽ സ്വാഗതവും മുഖ്യ വികാരി ജനറാൾ റവ. ഫാ. ജോസഫ് തടത്തിൽ ആശംസകളും നേർന്നു. 365 അംഗങ്ങളുള്ള കൗൺസിലിൽ 70 ശതമാനത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമാണെന്ന് സെക്രട്ടറി അഡ്വ. സിജി ആന്റണി തെക്കേടത്ത് നന്ദി പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement