Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വകാര്യ ബസ് മേഖല ദുരിതത്തില്‍; സര്‍വീസ് നിര്‍ത്താനൊരുങ്ങി ബസുടമകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദര്‍ശിനി’ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധം കടുപ്പിക്കുന്നു. പദ്ധതിയുടെ പിന്നാലെ യാത്രക്കാർ കുറഞ്ഞുവെന്നും വലിയ നഷ്ടം നേരിടുന്നുവെന്നും ബസ് ഉടമകൾ പറയുന്നു.

കാസർകോട്ടിൽ ഇരുപതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കുമെന്നും ഉടമകൾ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നൂറിലധികം സർവീസുകൾ നിർത്താനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. ഒരു ബസിന് ഒരു ദിവസം 4000 മുതൽ 6000 രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്ന് ബസ് ഉടമകൾ പറയുന്നു. അന്തർസംസ്ഥാന റൂട്ടുകളിലും ഉൾപ്പെടെ യാത്രക്കാർ കുറഞ്ഞതായും ഇവർ ആരോപിക്കുന്നു.

കാസർകോട്– കർണാടക റൂട്ടുകളിൽ സ്വകാര്യ ബസുകളിൽ സ്ത്രീ യാത്രക്കാർ കുറയുകയും, കൂടുതൽ പേർ കെഎസ്ആര്‍ടിസി ബസുകൾ ആശ്രയിക്കുകയും ചെയ്യുന്നുവെന്ന് ഉടമകൾ പറയുന്നു. ഇത് സ്വകാര്യ ബസ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയതായി അവർ പറയുന്നു.

കോഴിക്കോടും സമീപ ജില്ലകളായ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്താൻ തീരുമാനമെടുത്തിട്ടുണ്ട്. കോഴിക്കോട് ഉൾപ്രദേശങ്ങളായ കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിലും സർവീസുകൾ കുറച്ചിട്ടുണ്ട്.

ബസ് ചാർജ് വർധിപ്പിക്കുകയോ വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും, ഉടൻ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നും അവർ അറിയിച്ചു.

Advertisement
WhiteswanTV Footer