ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു.
ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹജ്ജ് 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു.
Content: Qatar declares five-day public holiday for Eid al-Adha






