ദോഹ: മെട്രോ ലിങ്കിന്റെ സർവിസ് വർധിപ്പിച്ച് ഖത്തർ റെയിൽ. ദോഹ മെട്രോയുടെ ഫീഡർ ബസുകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിവിധ മെട്രോ സ്റ്റേഷനുകൾക്കു കീഴിലാണ് പുതിയ റൂട്ടുകളിലേക്ക് ബസുകൾ ആരംഭിച്ചത്. മുശൈരിബ് മെട്രോ സ്റ്റേഷനിൽ നിന്നും എം 101 ബസ് മെഡിക്കൽ കമീഷൻ, അൽ മമൂറ ഏരിയകളെ ബന്ധിപ്പിച്ച് സർവിസ് നടത്തും.
റിങ് റോഡുകൾക്ക് കുറുകെ എഫ് റിങ് വരെയാണ് ഈ ബസിന്റെ ഓട്ടം. അൽ റയാൻ അൽ ഖദീം മെട്രോ സ്റ്റേഷനിൽ നിന്നുള്ള എം 206 ബസാണ് മറ്റൊരു സർവിസ്. അൽ ലുഖ്ത, യു.എസ് എംബസി പരിസരങ്ങളിലൂടെ മെട്രോ സ്റ്റേഷനിലേക്കാണ് ഈ ബസിന്റെ യാത്ര.


