കോട്ടയം: വിദ്യാഭ്യാസ മികവിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് എട്ടാമത് കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന് ലഭിച്ചു.
ഫ്രാൻസിസ് ജോർജ് എം.പി. സ്കൂളിന് എക്സലൻസ് അവാർഡ് സമ്മാനിച്ചു. വിദ്യാർഥികളുടെ സമഗ്ര വളർച്ചയ്ക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുമായി സ്കൂൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ വെച്ച് പ്രത്യേകം പ്രശംസിച്ചു.
പ്രിൻസിപ്പൽ റവറൻ്റ് സിസ്റ്റർ ലിസി .സെബാസ്റ്റ്യനെ ആദരിക്കുകയും ചെയ്തു.കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് നേടിയതിലൂടെ കട്ടച്ചിറ മേരി മൗണ്ട് സ്കൂൾ വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.






