പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. ഇതുവരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായിരുന്നു വാര്‍ത്താ സമ്മേളനം നടത്താന്‍ രാഹുല്‍ തീരുമാനിച്ചിരുന്നത്.
അതേസമയം ലൈംഗികച്ചുവയുളള സന്ദേശമയച്ചെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി കൈവിട്ടെന്നാണ് സൂചന. എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള സമ്മര്‍ദമേറുകയാണ്. രാജി ആലോചനയിലേ ഇല്ലെന്നാണ് നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഷാഫി പറമ്പില്‍ എംപിയും സ്വീകരിച്ചിരുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രാജി വേണമെന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന.






