Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സര്‍ക്കാര്‍ എന്ന് കേട്ടാല്‍ ജനങ്ങള്‍ക്ക്‌ വാശികൂടും;സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല.മുഖ്യമന്ത്രിസര്‍ക്കാര്‍ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്നും സര്‍ക്കാരിനെ കുറിച്ച് ഓര്‍മിപ്പിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.കഴിഞ്ഞ 8 വര്‍ഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാന്‍ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂര്‍ണ ആധിപത്യമാണ് 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

ഒരു ദുഃസ്വപ്നം പോലെയാണ് ജനങ്ങള്‍ കെ റെയില്‍ പദ്ധതിയെ കണ്ടത്.കെ ഫോണ്‍ എപ്പോള്‍ പൂട്ടുമെന്ന് കണ്ടാല്‍ മതി, ഏകദേശം നിലച്ച മട്ടില്‍ ആണ്. യഥാര്‍ത്ഥത്തില്‍ കെ ഫോണും പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇവര്‍ക്ക് ആകെ അറിയുന്നത് കൊലപാതകമാണ്. പാനൂര്‍ ബോംബ് നിര്‍മാണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍.അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അഴിമതിയും അക്രമവും ആണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശ്ശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറി. ചിലപ്പോള്‍ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും.ജോസ് കെ മാണിയുടെ ആകെയുള്ള ജോലി ഇപ്പോള്‍ മൈക്ക് നന്നാക്കല്‍ ആണ്. അതാണ് എല്‍ഡിഎഫില്‍ ആകെ ലഭിക്കുന്ന പാരിതോഷികം.തിരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാന്‍ പോകുന്നത് സിപിഐ കേരളാ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് തര്‍ക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ് വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.

സിപിഐഎമ്മിന്റെ വേദികളില്‍ ആളുകളുടെ എണ്ണം വളരെ കുറഞ്ഞു വരുന്നു.ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വേദികള്‍ ശുഷ്‌കം. മുഖ്യമന്ത്രിയെ പേടിച്ച് ആളുകള്‍ പങ്കെടുക്കുന്നതൊഴിച്ചാല്‍ സിപിഐഎം വേദികളില്‍ ആളുകളില്ല. ഇടതു പക്ഷ മുന്നണിക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടാത്ത സാഹചര്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.വൈകി ആണെങ്കിലും പ്രകാശ് കാരാട്ടിനു ബുദ്ധി ഉദിച്ചത് നന്നായി. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഇല്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു.രാജ്യത്ത് മതേതര ഇന്ത്യ വരും. അത് പേടിച്ചാണ് പ്രധാനമന്ത്രി തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ലെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല പിണറായി വിമര്‍ശിക്കുന്നത് മുഴുവന്‍ രാഹുല്‍ ഗാന്ധിയെയാണെന്നും ചൂണ്ടിക്കാണിച്ചു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് മോദിയെ തൃപ്തിപെടുത്താന്‍. എല്‍ഡിഎഫിന് വേണ്ടി എന്തിനു ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമാക്കാന്‍ കഴിയുന്നില്ല.സ്വര്‍ണകള്ളകടത്ത് കേസ് നടന്നത് ആരുടെ ഓഫീസില്‍ ആണെന്ന് അറിയാമല്ലോ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.അത് രാജ്യദ്രോഹ കുറ്റമാണ്. ഇത് എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്:സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനം കണ്ടു.എത്ര മൃദുവായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നരേന്ദ്ര മോദി എന്ന പേര് പോലും പറയാതെ ആണ് പ്രതികരിക്കുന്നത്.കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്.അവരെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പുറത്താക്കുക എന്നത് തന്നെയാണ് ആവശ്യം.അതുകൊണ്ടാണ് ഇന്‍ഡ്യ സഖ്യം ഉണ്ടാക്കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് തെറ്റാണ്.അദ്ദേഹം വരുന്നത് തിരഞ്ഞെടുപ്പ് പരിപാടിക്കാണെന്നും അത് ചട്ടലംഘനമാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തോട് യോജിക്കുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ഞങ്ങള്‍ അങ്ങനെ ചെയ്യാറില്ലെന്നും അത് ആര് നടത്തിയാലും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒഴിവാക്കണമെന്നാണ് നിലപാട്. എന്നാല്‍ അതിന്റെ പേര് പറഞ്ഞ് സിമ്പതി നേടാനാണോ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ മത്സരം എല്‍ഡിഎഫു മായാണ്. ഒരു തരത്തിലും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളത്തെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല. ബിജെപി മത്സരരംഗത്ത് വരാന്‍ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി എത്ര തവണ വരുന്നോ അത്രയും ഭൂരിപക്ഷം ഞങ്ങള്‍ക്ക് കൂടുന്നു. കേരളത്തിലെ മതേതര വിശ്വാസികള്‍ വസ്തുതാപരമായി പരിശോധിച്ച് വോട്ട് ചെയ്യുന്നവര്‍ ആണെന്നും ചെന്നിത്തല പറഞ്ഞു.

Advertisement
WhiteswanTV Footer