
പാലക്കാട് : കർഷക സ്വരാജ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സന്ദേശ യാത്രയ്ക്കു സ്വീകരണo നൽകി. വിളയോട് ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു . എൽ ഡി എഫ് സർക്കാർ കർഷകരോട് കാണിക്കുന്നത് അനീതിയാണെന്നും ഇവിടത്തെ വന്യമൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന പോലും പാവം കർഷകർക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. .
സന്തോഷ് മലമ്പുഴ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ അഡ്വക്കേറ്റ് ബിനു. ചെയർമാൻ ബേബി ചെമ്പരത്തി, മുതലത്തോട് മണി എന്നിവർ സംസാരിച്ചു. കർഷക സ്വരാജ് സംഘടിപ്പിക്കുന്ന നൂറ് മണിക്കൂർ നിരാഹാര സമരം നവംബർ 15 മുതൽ 19 വരെയാണ്






