ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്ന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ചിത്രം തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിങില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. ഇതുവരെയായി അഡ്വാന്‍സ് ബുക്കിംഗില്‍ 69 കോടി രൂപ കൂലി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തെ കുറിച്ച് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ആദ്യ ചിത്രം. ട്രെയിലര്‍ പോലും പുറത്തിറക്കിയില്ലെങ്കിലും ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കൂലി ലോകേഷിന്റെ തിരക്കഥയിലെ മികവും പ്രകടമാക്കുന്ന ചിത്രം ആയിരിക്കും. ഇത് ഒരു ഇന്റലിജെന്റ് ഫിലിം ആയിരിക്കും എന്നാണ് സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദര്‍ പറഞ്ഞത്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നന് രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകന് ടി ജെ ജ്ഞാനവേലായിരുന്നു.






