തൃശ്ശൂർ: കോനൂർ ശ്രീ മഹാദേവക്ഷേത്രത്തിലേക്കുള്ള മൺ വഴി നവീകരിച്ച് ഉത്ഘാടനം നടത്തി. കാലങ്ങളായി ക്ഷേത്രത്തിലേക്കുള്ള വഴി തകർന്ന് കിടക്കുകയായിരുന്നു. മറ്റു ഫണ്ടുകൾ ലഭിക്കാതെ വന്ന തോടെ ഭക്തജനങ്ങളുടെ ശ്രമഫലമായി ഫണ്ട് കണ്ടെത്തുകയായിരുന്നു. അതിനായി സമ്മാന കൂപ്പണിലൂടെ ഫണ്ട് ശേഖരിച്ചും, മറ്റു നിരവധി സമീപവാസികളുടെ സഹായത്തോടെയും കൂടി 4 മീറ്റർ വീതിയിൽ ടാറിംങ്ങ് പണികൾ പൂർത്തകരിക്കുകയായിരുന്നു.
ഭക്തജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരം ക്ഷേത്രം മേൽ ശാന്തി ദിനേശ്വൻ സ്വാമി ഭഗവാന് സമർപ്പണം ചെയ്തു ഉത്ഘാടനം നടത്തി. യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട്. കെ. എ. സുരേഷ് അധ്യക്ഷത വഹിച്ചു. ,സെക്രട്ടറി ബിന്ദു മോൻ ഐക്കര,മിഥുൻ കാമ്പ്ളത്ത്, ടി.സി. അശോകൻ, ലഷ്മണൻ രാമകൃഷ്ണൻ വട്ടോലി എന്നീവർ നേതൃത്വം കൊടുത്തു










