തൃശൂർ: ഗുരുവായൂർ ലോകപ്രശസ്ത കർണാടക വയലിനിസ്റ്റ് മൈസൂർ മഞ്ജുനാഥ് ഇന്ന് വൈകുന്നേരം ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ സംഗീതവിസ്മയം തീർത്തു.
മൈസൂർ മഞ്ജുനാഥ്, മകൾ മാളവി മഞ്ജുനാഥും ചേർന്ന് നയിച്ച വയലിൻ മികവിനു നാഞ്ചിൽ അരുൾ (മൃദംഗം) നീതുല്‍ അരവിന്ദ് (ഗഞ്ചിറ) വാഴപ്പിള്ളി കൃഷ്ണകുമാർ (ഘടം) എന്നിവരുടെ പങ്കാളിത്തമൊരുക്കിയ കച്ചേരി സംഗീതപ്രേമികളെ ആനന്ദം കൊളിച്ചു.
തന്റെ എട്ടാം വയസുമുതൽ വേദികളെ കീഴടക്കിയ അദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ അവാർഡുകളുടെ ജേതാവാണ്. മഞ്ജുനാഥിന് കർണാടക സർക്കാരിന്റെ രാജ്യോത്സവ അവാർഡ്, ഇന്ത്യൻ സർക്കാർ സംഗീത് നാടക അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ശുദ്ധമായ കർണാടക പാരമ്പര്യവും ആധുനികതയുടെ ലാളിത്യവും ചേർത്ത് വയലിനിൽ സൃഷ്ടിച്ച അത്യപൂർവ്വ ശൈലി അദ്ദേഹത്തെ വിസ്മയിപ്പിക്കുന്ന കലാകാരനാക്കി തീർക്കുന്നു. രാജ്യാന്തര വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.
ലണ്ടനിലെ റോയൽ ആൽബർട്ട് ഹാൾ, സിഡ്‌നി ഒപ്പറ ഹൗസ്, കെണഡീ സെന്റർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അഭിമാനശാലിയായ വയലിനിസ്റ്റ് കലാകാരനാണ് അദ്ദേഹം. സഹോദരൻ നാഗരാജിനൊപ്പം ചേർന്ന് കർണാടക സംഗീതത്തില്ലെ മൈസൂർ ബ്രദർസ് ഡുവോ പ്രശസ്തമാണ്.










