കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷന് ഫീച്ചര്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. അതായത്, രേണുവിന്റെ ചില പോസ്റ്റുകള്‍ കാണാന്‍ ഇനി പണം നല്‍കണം. 45 രൂപയാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് നിരക്ക്. ഒറ്റ ദിവസം കൊണ്ട് 120ന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ രേണുവിന് ലഭിച്ചു.
ചെറിയ തുകയെ ഈടാക്കുന്നുള്ളു എന്നതുകൊണ്ട് തന്നെ സബ്സ്ക്രൈബേഴ്സിനെ എളുപ്പത്തില്‍ നേടാന്‍ രേണുവിന് കഴിയുന്നുണ്ട്. വൈകാതെ അഹാനയേയും ഹന്‍സികയേയുമെല്ലാം സബ്സ്ക്രൈബര്‍ കൗണ്ടില്‍ രേണു മറികടക്കും. 377000 ഫോളോവേഴ്സാണ് രേണുവിന് ഉള്ളത്. രേണുവിന് പണത്തോട് അത്യാഗ്രഹമില്ലെന്നത് വ്യക്തമായി എന്നാണ് നിസാര തുകയ്ക്ക് താരം സബ്സ്ക്രിപ്ഷന് ആരംഭിച്ചപ്പോള്‍ വന്ന കമന്റുകള്‍.
അതേസമയം രേണുവിനെ പരിഹസിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെറുതെ തന്നാല്‍ പോലും രേണുവിന്റെ കണ്ടന്റ് കാണാന്‍ താല്പര്യമില്ല. ഫീഡില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്, ബോറടിക്കുന്നതിന് കാശ് കൊടുക്കണോ..? എന്നിങ്ങനെ പോകുന്നു ആ കമന്റുകള്‍.




