Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനില: ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ് ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ പുതുതായി 5,101 എച്ച്‌ഐവി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 145 പേരാണ് മരണപ്പെട്ടത്.

അതേസമയം 2025ന്റെ തുടക്കത്തില്‍ ഫിലിപ്പീന്‍സില്‍ എച്ച്ഐവി കേസുകളുടെ ശരാശരി എണ്ണം 1,700 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 95 ശതമാനം പുരുഷന്മാരും, 5 ശതമാനം സ്ത്രീകളുമാണ്. 4,849 പുരുഷന്മാര്‍ക്കും 252 സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യുവാക്കള്‍ക്കിടയിലാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്. 15 വയസിനും 34 വയസിനും ഇടയിലുള്ളവരാണ് രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും.

ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, പുതുതായി എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്ത ആളുകളില്‍ 96 ശതമാനം പേര്‍ക്കും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫിലിപ്പീന്‍സില്‍ 2020നും 2025നുമിടയില്‍ 4,146 എച്ച്ഐവി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016 മുതല്‍ രാജ്യത്ത് പ്രതിവര്‍ഷം 500ലധികം എച്ച്ഐവി മരണങ്ങള്‍ നടന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer