പാദപൂജ വിവാദം ശക്തമായി നിൽക്കുമ്പോൾ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും താല്പര്യമുള്ള തരത്തിലാകും പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിശദമായ പഠന ശേഷമാകും തീരുമാനം. അതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ആലോചന.
Content: Restrictions on religious ceremonies in schools; Education Department to prepare common standards






