സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : ശ്രേയാംസ് കുമാർ മത്സരരംഗത്തില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് തവണയായി താൻ മത്സരിച്ച കല്പറ്റ മണ്ഡലത്തിൽ ഇത്തവണ മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് മത്സരിക്കാൻ നിർബന്ധമുണ്ടായിരുന്നുവെന്നും അതിന് എൽഡിഎഫിനോട് കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ സ്ഥാനാർഥിയായ പി.കെ. അനിൽ കുമാർ വയനാട് ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. അഞ്ച് വർഷം മുൻപ് കോൺഗ്രസ് വിട്ട് ആർജെഡിയിൽ ചേർന്ന അനിൽ കുമാർ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പി.കെ. ഗോപാലന്റെ മകനാണ്. കൂത്തുപറമ്പിൽ സ്ഥാനാർഥിയായ പി.കെ. പ്രവീൺ നിലവിലെ എംഎൽഎ കെ.പി. മോഹനന്റെ സഹോദരപുത്രനാണ്. മുൻപ് പാനൂർ നഗരസഭാ കൗൺസിലറായും പഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം യുവജനതാദൾ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. വടകരയിൽ പാർട്ടിയുടെ കരുത്തനായ നേതാവ് എം.കെ. ഭാസ്കരനാണ് ജനവിധി തേടുന്നത്

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.