ലിസ്ബണ്‍: ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം വിശ്രമത്തില്‍ തുടരുന്ന സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ ഇടംപിടിച്ചില്ല. റോണോയ്ക്ക് പകരക്കാരനായി ബ്രാഗ മുന്നേറ്റനിര താരം റിക്കാര്‍ഡോ ഹോര്‍ട്ട ടീമിലേക്ക് തിരികെയെത്തി.
കാലിനേറ്റ പരിക്കാണ് റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായത്. പരിക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ റിസ്‌കെടുക്കാനില്ലെന്നും പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വ്യക്തമാക്കിയിരിക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ച താരത്തിനു വിശ്രമം വേണ്ടി വരും. ഈ മാസം 29നാണ് മെക്സിക്കോയ്ക്കെതിരായ പോരാട്ടം. ഏപ്രില്‍ ഒന്നിന് യുഎസ്എയുമായും പോര്‍ച്ചുഗല്‍ ഏറ്റുമുട്ടും.






