ന്യൂഡൽഹി: സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്ത മുട്ടകൾ ചീഞ്ഞ നിലയിൽ ലഭിച്ചെന്ന് പരാതി. സംഭവം സംബന്ധിച്ച സമൂഹമാധ്യമ കുറിപ്പ് വൈറലായതോടെ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായി.
ന്യൂസ്18 ഇന്ത്യ കൺസൾട്ടിങ് എഡിറ്റർ സുശാന്ത് സിൻഹയാണ് എക്സിൽ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് തനിക്കുണ്ടായ അനുഭവം അറിയിച്ചത്. ഓർഡർ ചെയ്ത മുട്ടകളുടെ മോശം അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ അവയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കേണ്ടതിനെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.




