കൊല്ലം: എസ്.എഫ്.ഐ. പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിന ഫ്ലക്സ് എസ്.എഫ്.ഐ. പ്രവർത്തകർ വലിച്ചുകീറിയതായി ദൃശ്യങ്ങൾ. കൊല്ലത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. എസ്.എൻ. കോളേജിൽനിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
മാർച്ചിനിടെ സംഘത്തിൽനിന്ന് ഓടിയെത്തിയ പ്രവർത്തകൻ റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു. ഫ്ലക്സ് കീറിയതിന് പിന്നാലെ, “കോടിയേരിയുടെ ഫ്ലക്സ് ആണോ കീറിയത്, മാറിപ്പോയോ?” എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് എസ്.എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തിയത്.
കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിലാണ് സംഭവം. ഫ്ലക്സ് നശിപ്പിച്ചതിന് പിന്നാലെ കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തി ബോർഡിന്റെ അവശിഷ്ടങ്ങൾ സമീപത്തെ കുഴിയിൽ നിക്ഷേപിച്ചു.



