ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. വൻതോതിലുള്ള ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളിലേക്കാണ് നിലവിൽ അന്വേഷണത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുന്നതിനായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചു. ഇതോടൊപ്പം, റോയിയുടെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട ബാങ്കുകൾക്ക് SIT കത്ത് നൽകിയിട്ടുണ്ട്.






