സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല സ്വർണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സായാഹ്ന ധർണ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുക, ദേവസ്വം ക്ഷേത്രങ്ങളിലെ കൊള്ളകളിൽ സമഗ്ര അന്വേഷണം നടത്തുക, അവിശ്വാസികൾ ക്ഷേത്രഭരണം വിട്ടുപോകുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ സെന്ററിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് എം കെ രഞ്ജൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കുന്നംകുളം താലൂക്ക് പ്രസിഡന്റ് ടി സുരേഷ് സ്വാഗതം ആശംസിച്ചു.

ശ്രീ പീടികേശ്വരം ശിവക്ഷേത്രം പ്രസിഡന്റ് പ്രദീപ് കൂനത്ത് ആശംസപ്രസംഗം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം തൃശൂർ വിഭാഗ് പ്രചാർ പ്രമുക് പി ജി കണ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ സഹസംഘടന സെക്രട്ടറി എ എസ് പ്രേമരാജ്, രാഷ്ട്രീയ സ്വയംസേവക സംഘം പുന്നയൂർകുളം ഘണ്ട് കാര്യവാഹ് പി പി അനൂപ്, ഘണ്ട് സമ്പർക്കപ്രമുഖ അജീഷ്, കെ പി ഗോപി, കാട്ടാകാമ്പാൽ പഞ്ചായത്ത് അയിനൂർ വാർഡ് മെമ്പർ മോനിഷ രജീഷ്, ഭാരതീയ ജനതാ പാർട്ടി ഒ ബി സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രജീഷ് അയിനൂർ, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ഭരതൻ, ബി എം എസ് കാട്ടാകാമ്പാൽ പഞ്ചായത്ത് സെക്രട്ടറി ഹരിദാസ് തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് എം കെ മോഹനൻ നന്ദി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.