Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ​ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. പടക്കം കെട്ടുന്നതിനിടെ തിരിയിൽ നിന്നുണ്ടായ സ്പാർക്ക് ആണ് പൊട്ടിത്തെറിയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സജിന്റെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്.

പടക്ക നിർമാണ ശാലയുടെ ലൈസൻസ് സജിന്റെ പിതാവിന്റെ പേരിലാണുള്ളത്. ലൈസൻസ് സാധുതയുള്ളതാണോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. അപകടത്തെ തുടർന്ന് പാലോട് പൊലീസ് ശാലയിലെ രണ്ട് മുറികൾ സീൽ ചെയ്തു.

പാലോട്–നന്ദിയോട് മേഖലയിൽ തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ജോയിന്റ് ഇൻസ്പെക്ഷൻ നടത്തണമെന്നാവശ്യപ്പെട്ട് പാലോട് പൊലീസ് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer