തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ഗോവർധൻ, എസ്. ശ്രീകുമാർ എന്നിവരുടെ റിമാൻഡ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.
അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കട്ടിള പാളി കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിലാണ് അന്ന് വാദം കേൾക്കുക. ഇതിനിടെ, ദ്വാരപാലക ശില്പകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.




