തിരുവനന്തപുരം: കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടുവെന്നും ഇതുവരെ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ പോറ്റിക്ക് ജയിൽമോചനം ലഭിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.
മുൻപ് അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും ഇരുകേസുകളിലും ജാമ്യഹർജി നൽകിയിട്ടുണ്ട്. ഹർജികൾ നാളെ കോടതി പരിഗണിക്കും.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠർ രാജീവനും ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവിനും എസ്. ശ്രീകുമാറിനും നേരത്തെ ജാമ്യം ലഭിച്ച് ജയിൽമോചനം ലഭിച്ചിരുന്നു.










