Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്സവം-വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ചൊവ്വാഴ്‌ച വൈകുന്നേരം തന്ത്രി കണ്ഠ‌രര് രാജീവര്, കണ്ഠരര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.

ബുധനാഴ്‌ച രാവിലെ 9.45നും 10.45നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠ‌രര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. പത്തിനു രാത്രി പള്ളിവേട്ടയും 11നു പമ്പയിൽ പ്രത്യേകം തയ്യാറാക്കിയ കടവിൽ ആറാട്ടും നടക്കും.

ഉത്സവം കഴിഞ്ഞ് വിഷുവിനോടനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാൽ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കും. 18ന് രാത്രി 10ന് നട അടയ്ക്കും. വിഷു ദിവസമായ 14നു പുലർച്ചെ നാലു മുതൽ ഏഴുവരെയാണ് കണിദർശനം.

Recent News

Advertisement
WhiteswanTV Footer