ജയ്പുര്‍: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടീമുകള്‍ക്ക് തലവേദനയായി താരങ്ങളുടെ പരിക്കുകള്‍. മിക്ക ടീമുകളുടേയും പേസര്‍മാരാണ് പരിക്കേറ്റ് പുറത്താകുന്നത്. ഈ പട്ടികയിലേക്ക് പുതുതായി എത്തിയത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായ സാം കറനു ഈ സീസണിലെ എല്ലാ ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകുമെന്നാണ് വിവരം. അടി വയറിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.
മലയാളി താരവും നായകനുമായ സഞ്ജു സാംസണ് പകരമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മെഗാ ലേലത്തിനു മുന്‍പ് രാജസ്ഥാന് വിട്ടുകൊടുത്ത താരമാണ് സാം കറന്‍. ഓസ്‌ട്രേലിയന്‍ പേസ് സൂപ്പര്‍ ത്രയങ്ങളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്, നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ജോഷ് ഹെയ്‌സല്‍വുഡ്, ഡല്‍ഹി ക്യാപിറ്റല്‍സ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ നേരത്തെ തന്നെ പരിക്കേറ്റ് വിശ്രമത്തിലാണ്.
നതാന്‍ എല്ലിസും പരിക്കേറ്റ് പുറത്തായി. താരവും ഇത്തവണ കളിക്കില്ലെന്നാണ് നിലവിലെ വിവരം






