Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശശിതരൂരിന്റെ ലേഖനം: സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴൽനാടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ശശി തരൂരിന്റെ ലേഖനം സ്വാഗതം ചെയ്ത സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴൽനാടൻ. തരൂരിന്റെ ലേഖനം കേരലാം ചർച്ചചെയ്യണമെന്നും അതുപോലെ തരൂർ വിപ്ലവകാരിയാണെന്നും വരെ സിപിഎം പറഞ്ഞു. ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അതിനെ സ്വാഗതം ചെയ്യുന്നു. ഈ ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് കാണാതെ പോകരുത്.

ലേഖനത്തിലെ ഈ ഭാഗം എടുത്ത് പറഞ്ഞു പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിച്ചതുപോലെ മുതലാളിത്തമാണ് നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും ഇന്ന് അത് അംഗീകരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ഈ ലേഖനം ചർച്ച ചെയ്യണം എന്ന് കേരളത്തിലെ സിപിഎം ആഗ്രഹിച്ചതിൽ സന്തോഷം ഉണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളത്തിനാണ് ഒന്നാം റാങ്ക് എന്ന് കേന്ദ്രം എവിടെയും പറഞ്ഞിട്ടില്ല. ഇത് തരൂർ തെറ്റായി പരാമർശിച്ചു. മന്ത്രി പി രാജീവിനെ വിശ്വസിച്ചാണ് തരൂർ അങ്ങനെ ചെയ്തത്. അത് തെറ്റായിപ്പോയി. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ യഥാർത്ഥ മുഖം തരൂർ മനസിലാക്കും എന്ന് കരുതുന്നുവെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer