നാട് വലിയ പാചകവാതക ക്ഷാമം നേരിടുമ്പോള്‍ ഗ്യാസ് എങ്ങനെ ലാഭിക്കാം എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. ഗ്യാസ് അടുപ്പില്‍ ചുവട് പരന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് രണ്ട് കിലോ വരെ ഗ്യാസ് ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചുവടു പരന്ന പാത്രങ്ങളില്‍ വേഗത്തില്‍ ചൂടു വ്യാപിക്കുകയും വളരെ നേരം ചൂടു നീണ്ടനില്‍ക്കുകയും ചെയ്യും. മാത്രമല്ല, പാത്രങ്ങള്‍ക്കു നല്ല ഉറപ്പുണ്ടായിരിക്കണം. എളുപ്പം വൃത്തിയാക്കാനും കഴിയണം. പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ പാത്രത്തിലെ ലോഹവുമായി പ്രതിപ്രവര്‍ത്തിക്കരുത്. പരന്ന അടിഭാഗമുള്ള പാത്രങ്ങളാണ് പാചകത്തിന് നല്ലത്. ഭക്ഷണസാധനങ്ങള്‍ തിളച്ചുതുടങ്ങിയാല്‍ തുടര്‍ന്നുള്ള വേവിനു ചെറുതീ മതി. വെള്ളവും ആവശ്യത്തിന് മതി.
വേഗത്തില്‍ ചൂട് പിടിക്കുന്നതിന് ചെമ്പു തകിട് അടിഭാഗത്തും വശങ്ങളിലും മുകളില്‍ സ്റ്റീലുമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാം. ചെറുതീയില്‍ പോലും ഒരേപോലെ ചൂടു പ്രസരിക്കും എന്നതാണ് ഈ പാത്രങ്ങളുടെ ഏറ്റവും വലിയ ഗുണം.




