കോഴിക്കോട്: വടകരയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു. വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തല്‍ ദാമോദരന്റെ മകന്‍ പവിത്രന്‍ (64) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ പവിത്രനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.






