പാലക്കാട്: വയോധികയുടെ മാലമോഷണക്കേസിൽ എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള മാല കവരുകയായിരുന്നു. തുടർന്ന് വയോധിക കുഴൽമന്ദം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അഞ്ച് വർഷത്തോളം എസ്ഡിപിഐ കൊടുവായൂർ യൂണിറ്റ് പ്രസിഡന്റായിരുന്നു ഷാജഹാൻ. ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പറഞു.






