കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത് കോടതിയെ സമീപിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഞ്ജിത് ഹർജി നൽകിയത്. എറണാകുളം ജില്ല വിട്ട് പുറത്തുപോകാൻ അനുമതി നൽകണമെന്നാണ് ആവശ്യം. ചികിത്സ അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഹർജിയിൽ കോടതി പോലീസിനോട് വിശദീകരണം തേടി. യുവനടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് രഞ്ജിത്തിന് നേരത്തെ ജാമ്യം ലഭിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.




