എറണാകുളം: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. പ്രതിയുടെ മോശം പെരുമാറ്റത്തിനെതിരെ യുവതി ഉടൻ പ്രതികരിക്കുകയും കണ്ടക്ടറെ വിവരം അറിയിക്കുകയും ചെയ്തു. മറ്റ് യാത്രക്കാരും ഇടപെട്ടതോടെ പ്രതിയെ പിടികൂടി.
ബസ് ഇടപ്പള്ളിയിൽ എത്തിയതോടെ പ്രതിയെ പൊലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.










