കോട്ടയം: പാലായില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പാലായുടെ ചുമതല ആണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പാലാ സ്വന്തം നാട് ആണ്.
പാലായില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നും ഷോണ്‍ ജോര്‍ജ് വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം പറഞ്ഞു തെരെഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ് ഷോണ്‍.
‘പാര്‍ട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ഏറെ പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായില്‍ പ്രതീക്ഷിക്കുന്നു. വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം പറയും’- ഷോണ്‍ ജോര്‍ജ് പറഞ്ഞു.






