Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചി തീരത്ത് കപ്പല്‍ അപകടം; ചരക്കു കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫോര്‍ട്ട് കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം. എംഎസ്സി സില്‍വര്‍ എന്ന ചരക്കു കപ്പലാണ് മത്സ്യബന്ധന ബോട്ടിലിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പുറംകടലില്‍ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് ചരക്കുകപ്പല്‍ ഇടിച്ചത്. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്കുകപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു.

അപകട സമയത്ത് ബോട്ടില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തൊഴിലാളികള്‍ കൊച്ചിന്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെ വല പുറത്തെടുക്കുമെന്നും എന്നാല്‍ മാത്രമേ എത്ര രൂപയുടെ വല നഷ്ടപ്പെട്ടെന്ന് കണക്ക് കൂട്ടാന്‍ കഴിയൂവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. കപ്പല്‍ വരുന്നത് കണ്ട് തങ്ങള്‍ ബഹളം വച്ചെങ്കിലും കപ്പല്‍ വഴി തിരിച്ചു വിടാതെ ഓഫ് ചെയ്തിടുകയായിരുന്നുവെന്നും ഈ സമയം ബോട്ട് കടലിലെ ഒഴുക്ക് പിടിച്ച് തെക്കോട്ട് നീങ്ങുകയും കപ്പലില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer