Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: boat accident

യമുനയിൽ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി

ഹാമിർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയതിനെ തുടർന്ന് ആറ് പേരെ കാണാതായി. ബുധനാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവരിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഘടംപൂരിൽ നിന്നുള്ള ഒമ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ സാധാരണയായി മടങ്ങേണ്ട സമയത്തേക്കാൾ വൈകിയതിനാൽ ചെറിയ ബോട്ടിൽ യാത്ര ചെയ്തതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ഗോയൽ അറിയിച്ചു. ബോട്ട് മറിഞ്ഞതല്ലെന്നും, തകരാറിനെ തുടർന്ന് വെള്ളം കയറി താഴ്ന്നതാണെന്നും രക്ഷപ്പെട്ട […]
Read more

കുടിയേറ്റ ബോട്ട് അപകടത്തിൽ രണ്ട് മരണം; 16 പേർക്ക് പരിക്ക്

പാരിസ്: ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. വടക്കൻ ഫ്രാൻസിലെ തീരത്തോട് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ബൊലോൺ-സർ-മെർ തുറമുഖത്തിന് സമീപമുള്ള ഹാർഡെലോട്ട് ബീച്ചിൽ നിന്ന് 82 പേരുമായി ബോട്ട് രാത്രിയോടെ പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതെന്ന് പാസ്-ഡി-കാലൈസ് പ്രിഫെക്ചർ അധികൃതർ വ്യക്തമാക്കി. ഫ്രഞ്ച് മാരിടൈം […]
Read more

ജബൽപൂരിലെബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ

ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതോടൊപ്പം ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ബോട്ടിന്റെ ശേഷിയേക്കാൾ അധികം ആളുകളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് ജബൽപൂരിലെ ബർഗി ഡാം റിസർവോയറിലാണ് അപകടം നടന്നത്. ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഒമ്പത് പേർ […]
Read more

ക്രൂയിസ് ബോട്ട് ദുരന്തം; മകനെ ചേർത്തുപിടിച്ച നിലയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തി

ഭോപ്പാൽ: മധ്യപ്രദേശിലെ ബർഗി ഡാമിന് സമീപം നർമദ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയുടെയും നാല് വയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച ഉണ്ടായ അപകടത്തിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിൽ നിന്നെത്തിയ നാലംഗ വിനോദസഞ്ചാരികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പിതാവും മകളും രക്ഷപ്പെട്ടു. ഇതുവരെ ഒമ്പത് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. “എന്താണ് […]
Read more

മഥുര ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

ലക്നൗ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. സ്വാമി ഘട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം മോണിക്കയുടേതാണെന്ന് പിന്നീട് ബന്ധുക്കൾ സ്ഥിരീകരിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഏപ്രിൽ 10നാണ് യമുനയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ കാണാതായ ആറുപേരിൽ നാലുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന […]
Read more

മഥുര ബോട്ട് ദുരന്തം; മുങ്ങിയ ബോട്ട് കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. അപകടത്തിൽപ്പെട്ട ബോട്ട് ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയെങ്കിലും അഞ്ച് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 22 പേർക്ക് പരിക്കേറ്റിരുന്നു. ആഴമുള്ള ചതുപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു ബോട്ട് കണ്ടെത്തിയത്. ബോട്ടിനുള്ളിൽ മൃതദേഹങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാനുള്ള […]
Read more

കൊച്ചി തീരത്ത് കപ്പല്‍ അപകടം; ചരക്കു കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം. എംഎസ്സി സില്‍വര്‍ എന്ന ചരക്കു കപ്പലാണ് മത്സ്യബന്ധന ബോട്ടിലിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പുറംകടലില്‍ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് ചരക്കുകപ്പല്‍ ഇടിച്ചത്. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്കുകപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബോട്ടില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തൊഴിലാളികള്‍ കൊച്ചിന്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപകടത്തെ […]
Read more

ചൈ​ന​യി​ലെ ബോ​ട്ട​പ​ക​ടം; മ​ര​ണം 10 ആ​യി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ബോ​ട്ടു​ക​ൾ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. 74 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിൽ തുടരുകയാണ്. ഗ​യ്ഷോ പ്ര​വി​ശ്യ​യി​ലെ ക്വാ​ൻ​സി ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ന​ദി​യി​ലാ​ണ് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​ത്. അപകടത്തിൽ നാ​ല് ബോ​ട്ടു​ക​ളാ​ണ് മ​റി​ഞ്ഞ​ത്. 84 പേ​രാ​ണ് നാ​ലു ബോ​ട്ടു​ക​ളി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്നാ​ണ് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Read more
Advertisement
WhiteswanTV Footer