കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ന്റെ ട്രെയ്ലര്‍ പുറത്ത്.
അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ തന്നെയാണ്. ഡിസംബര്‍ 25 ന് ചിത്രം ആഗോള റിലീസായെത്തും.
ഫാന്റസി, ആക്ഷന്‍, ഇമോഷന്‍ എല്ലാം കോര്‍ത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.
ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്ലര്‍ കാണിച്ചു തരുന്നത്.
ഗംഭീര ലുക്കില്‍ ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും അവതരിപ്പിച്ചിരിക്കുന്നത്.
കന്നഡ സിനിമയില്‍ ഇതുവരെ കാണാത്ത തരത്തില്‍ ഉള്ള ദൃശ്യങ്ങളും മേക്കിങ്ങും ആയിരിക്കും ചിത്രത്തില്‍ ഉള്ളതെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ ആഫ്രോ തപാംഗ് എന്ന വീഡിയോ ഗാനവും അടുത്തിടെ പുറത്ത് വന്നിരുന്നു. വമ്പന്‍ ശ്രദ്ധയാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നല്‍കുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും ’45’ എന്ന സൂചനയാണ് ഇതിന്റെ ടീസറും ഇപ്പൊള്‍ വന്ന ട്രെയ്ലറും നല്‍കുന്നത്.
ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടല്‍ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയനായ താരമായ രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം എന്ന നിലയില്‍ 45 എന്ന ചിത്രത്തെ കുറിച്ച് കേരളത്തിലും മികച്ച പ്രതീക്ഷയാണുള്ളത്.
ജയിലര്‍ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ കേരളത്തില്‍ കയ്യടി നേടിയ ശിവരാജ് കുമാര്‍, കൂലി, സണ്‍ ഓഫ് സത്യമൂര്‍ത്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഉപേന്ദ്ര എന്നിവരുടെ സാന്നിധ്യവും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട് . കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ’45’ റിലീസിനൊരുങ്ങുന്നത്.
ഛായാഗ്രഹണം- സത്യ ഹെഗ്ഡെ, സംഗീതം- അര്‍ജുന്‍ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങള്‍- അനില്‍ കുമാര്‍, സ്റ്റണ്ട്‌സ്- ഡോ. കെ. രവിവര്‍മ്മ, ജോളി ബാസ്റ്റിയന്‍, ഡിഫറന്റ് ഡാനി, ചേതന്‍ ഡിസൂസ, കലാസംവിധാനം- മോഹന്‍ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വര്‍, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്‌സ്- യാഷ് ഗൌഡ, പ്രൊഡക്ഷന്‍ മാനേജര്‍- രവിശങ്കര്‍, ഡിജിറ്റല്‍ സപ്പോര്‍ട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആര്‍ഒ- ശബരി.






