തൃശൂർ: തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരായ ചാവക്കാട് തിരുവത്ര സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാത 66-ൽ തൃത്തല്ലൂർ ജങ്ഷന് സമീപം ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്.
ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി വീട്ടിൽ രാമി അലി (64), ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10), അബ്ദുൾ മജിദ് (60) എന്നിവർക്കാണ് പരിക്കറ്റേത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലി തീവ്ര പരിചരണ വിഭാഗത്തിലാണ്.






