Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറു തീർത്ഥാടകർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് ആറു തീർത്ഥാടകർ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റതായും, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. സാംഗ്ലി ജില്ലയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്.

ക്ഷേത്രത്തിലെ ഉത്സവചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. കനത്ത കാറ്റിൽ ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന തകരഷീറ്റുകൾ പറന്നുപോകുകയും നിർമാണത്തിലിരുന്ന മതിൽ ഭക്തരുടെ മേൽ തകർന്നുവീഴുകയുമായിരുന്നു.

മഴയിൽ നിന്ന് രക്ഷപ്പെടാനായി മതിലിനോട് ചേർന്ന് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാസേനയും പ്രാദേശിക ജനപ്രതിനിധികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer