തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യം യോഗം വിലയിരുത്തും.
സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി കടന്നു. കൊല്ലം ജില്ലയില്‍ 39 °C വരെയും തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36°C വരെ താപനില ഉയരാം.




