സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് സമൂഹമാധ്യമ പോസ്റ്റ്; ‘ യെസ്’ പറഞ്ഞ് മസ്‌ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് ‘യെസ്’ പറഞ്ഞ് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിമര്‍ശനം. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ആരോപണ കേസ് ഫയലില്‍ ട്രംപിന്റെ പേരുണ്ടെന്നും ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. മസ്‌കില്‍ താന്‍ നിരാശനാണെന്നും ട്രംപ് പ്രതികരിച്ചു. മസ്‌കുമായി ഇനി നല്ല ബന്ധം തുടരുമോ എന്നതില്‍ സംശയമെന്നും ട്രംപ്.

തന്റെ സഹായമില്ലായിരുന്നെങ്കില്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നെന്നും മസ്‌ക് പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഒഴിവാക്കിയുള്ള തന്റെ ഡൊമസ്റ്റിക് പോളിസി ബില്ലാണ് മസ്‌കിനെ പ്രകോപിപ്പിച്ചത് എന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഈ ബില്ല് ഇതുവരെയും തന്നെ കണിച്ചിട്ടില്ലെന്നും ഒറ്റ രാത്രികൊണ്ട് യുഎസ് കോണ്‍ഗ്രസിലെ ഒരാള്‍ക്ക് പോലും വായിക്കാനുള്ള സമയം പോലും നല്‍കാതെ ട്രംപ് അവതരിപ്പിക്കുകയായിരുന്നുവെന്നും മസ്‌ക് പ്രതികരിച്ചു.

അമേരിക്കയിലെ മധ്യവര്‍ഗക്കാര്‍ക്കായി ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് സമയമായെന്നും ചോദിച്ചുകൊണ്ട് എക്‌സില്‍ ഒരു പോളും മസ്‌ക് തുടങ്ങി വച്ചിട്ടുണ്ട്. മസ്‌കിനോട് ഒഴിഞ്ഞു പോകാന്‍ താന്‍ ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധിതമാക്കണമെന്ന മസ്‌കിന്റെ ആവശ്യത്തിന് താന്‍ വഴങ്ങിക്കൊടുത്തിട്ടില്ലെന്നും ട്രംപ് പറയുന്നു. ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റ് റദ്ദാക്കുകയാണെന്ന് പറഞ്ഞ സ്ഥിതിക്ക് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് പ്രോജക്റ്റ് ഡികമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയാണെന്ന് മസ്‌ക് പറഞ്ഞു

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.