മലപ്പുറം: തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്നു. തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് വേലായുധന് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉണ്ണികൃഷ്ണൻ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻ ഉപയോഗിച്ച് മറച്ച ഷെഡിൽ താമസിച്ചിരുന്നത്. വേലായുധന്റെ ഭാര്യ രാധയാണ്. ജിതേഷ്, ജീന എന്നിവരാണ് മറ്റ് മക്കൾ.




